ഓഹരി വിപണിയിലെ തകര്‍ച്ച; വ്യാവസായിക പ്രമുഖന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

single-img
8 September 2015

NARENDRA_MODI_2511693fന്യൂഡല്‍ഹി: ഓഹരി വിപണിയിലെ വന്‍തകര്‍ച്ചയുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെ രാജ്യത്തെ വ്യാവസായിക പ്രമുഖന്‍മാരുമായും സാമ്പത്തിക വിദഗ്ധന്‍മാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കൂടിക്കാഴ്ച നടത്തും. രണ്ടുമാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണ് കേന്ദ്രസര്‍ക്കാര്‍ വ്യാവസായിക പ്രമുഖന്‍മാരും സാമ്പത്തികവിദഗ്ധന്‍മാരുമായി ചര്‍ച്ച നടത്തുന്നത്.

സാമ്പത്തിക മേഘലയിലെ ആഗോളതലത്തിലുള്ള സംഭവവികാസങ്ങളുള്‍പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ലക്ഷ്യമിട്ടാണ് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം രണ്ടുവര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയിലെത്തിയിരുന്നു. സെന്‍സെക്‌സ് 25,000നു താഴേക്കു കൂപ്പുകുത്തുകയും ചെയ്തു.

രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയായ 7, റേസ് കോഴ്‌സ് റോഡിലാണ് കൂടിക്കാഴ്ച. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ യോഗത്തില്‍ പങ്കെടുക്കും. അംബാനി സഹോദരന്‍മാര്‍, ടാറ്റാ ഗ്രൂപ്പിന്റെ സൈറസ് മിസ്ത്രി, ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ല, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്രയുടെ ആനന്ദ് മഹിന്ദ്ര, എസ്സാറിന്റെ ശശി റൂയ്യ, അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി തുടങ്ങിയവര്‍ക്കൊപ്പം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും പങ്കെടുക്കും രാജ്യത്തുവരുത്തുന്ന പരിഷ്‌കാരങ്ങള്‍ കുറച്ചുകൂടി വേഗത്തില്‍ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ സംഘം പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നാണ് സൂചനകള്‍.