തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയസാധ്യത മാത്രമാകണം സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ മാനദണ്ഡം- വിഎം സുധീരന്‍

single-img
8 September 2015

vm-sudheeranതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ജയസാധ്യത മാത്രമാകണം മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. ഗ്രൂപ്പ്‌ അതിപ്രസരം തദ്ദേശ തെരഞ്ഞെടുപ്പില്‍ അനുവദിക്കില്ലെന്ന് കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ സുധീരന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ്‌ മാര്‍ഗരേഖ പുറത്തിറക്കും.അധികാരം നിലനിര്‍ത്തുക എന്നത്‌ വളരെ പ്രധാനമാണ് അത്‌ നഷ്‌ടപ്പെടുത്താതെ നോക്കണമെന്നും പാര്‍ട്ടി വക്താക്കള്‍ അനാവശ്യ പ്രസ്‌താവനകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല മണ്ഡലകാലത്തിനു മുമ്പു തദ്ദേശ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാണു സര്‍ക്കാരിന്റെ ആഗ്രഹമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു.