ഇന്ത്യയിലേക്കു വരാന്‍ തയാറെന്ന് നഴ്‌സിങ് റിക്രൂട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ്

single-img
8 September 2015

uthup-vargheseഅബുദാബി: ഇന്ത്യയിലേക്കു വരാന്‍ തയാറെന്ന് നഴ്‌സിങ് റിക്രൂട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസ്. നിയമവിരുദ്ധമായി റിക്രൂട്ട്‌മെന്റ് നടത്തിയിട്ടില്ല. സിബിഐ നടപടിയാണ് ഇന്ത്യയിലെത്തുന്നതിനു തടസമെന്നും ഉതുപ്പ് വര്‍ഗീസ് പറഞ്ഞു. ഉതുപ്പ് ഇന്ത്യയിലില്ലാത്തതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. കോടതി ജാമ്യാപേക്ഷ തള്ളിയത്.

1,200 നഴ്‌സുമാരെ താന്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും അവരില്‍ ആരും തനിക്കെതിരെ പരാതി നല്‍കിയിട്ടില്ല. പരാതി ഇല്ലാത്തതിനാല്‍ ജാമ്യം നല്‍കണമെന്നായിരുന്നു ഉതുപ്പിന്റെ ആവശ്യം. നഴ്‌സിങ് റിക്രൂട്‌മെന്റ് സ്ഥാപനമായ അല്‍ സറാഫയുടെ കൊച്ചി ഓഫിസിന്റെ നടത്തിപ്പുകാരനായിരുന്നു ഉതുപ്പ് വര്‍ഗീസ്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാര്‍ ഇയാള്‍ നേടിയിരുന്നു.

300 കോടി രൂപ അനധികൃതമായി സമ്പാദിച്ച ഉതുപ്പ് ഇതില്‍ 200 കോടി രൂപ കുഴല്‍പണമായി വിദേശത്തേക്കു കടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നു രാജ്യം വിട്ടുപോകാതിരിക്കാന്‍ യുഎഇ പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.