മണിപ്പൂരില്‍ പെട്രോള്‍ വില ലിറ്ററിന് 180 രൂപ

single-img
8 September 2015

petrol_price_hike_z8gqdമണിപ്പൂരില്‍ പെട്രോള്‍ വില ലിറ്ററിന് 180 രൂപയിലെത്തി. കൃത്രിമ ഇന്ധനക്ഷാമമാണ് ഇന്ധന വില കൂടാന്‍ കാരണം.  പൊതുവിപണിയില്‍ വില കേവലം 67 രൂപയായിരിക്കെയാണ് കരിഞ്ചന്തയിലെ വില ലിറ്ററിന് 160 -180 രൂപയിലെത്തി നില്‍ക്കുന്നത്. കനത്ത മണ്ണിടിച്ചല്‍, ബാരക് പാലങ്ങളുടെ തകര്‍ച്ച, ഇന്നര്‍ ലൈന്‍ പെര്‍മിറ്റിന് അനുകൂലമായും പ്രതികൂലമായും നടക്കുന്ന പ്രക്ഷോഭങ്ങള്‍ തുടങ്ങിയവയാണ് ഇന്ധന വില കുതിച്ചുയരാന്‍ കാരണം. ഒരു പെട്രോള്‍ പമ്പ് മാത്രമാണ് നിലവില്‍ ഇവിടെ നിലവില്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.