കണ്‍സ്യൂമര്‍ഫെഡ് എം.ഡി.സ്ഥാനത്ത് നിന്നും തച്ചങ്കരിയെ മാറ്റുന്നത് പുന:പരിശോധിക്കും- ഉമ്മന്‍ ചാണ്ടി

single-img
8 September 2015

umman chandiതിരുവനന്തപുരം:  കണ്‍സ്യൂമര്‍ഫെഡ് എം.ഡി.സ്ഥാനത്ത് നിന്നും ടോമിന്‍ തച്ചങ്കരിയെ മാറ്റുന്നത് പുന:പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജീവനക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും നാളെ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ജീവനക്കാരുടെ പ്രതിനിധികള്‍ അറിയിച്ചു.

തച്ചങ്കരിയെ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ കെ.പി.സി.സി ആസ്ഥാനത്തത്തെി മുഖ്യമന്ത്രിയെ കണ്ടാണ് ആവശ്യപ്പെട്ടത്.  ഇന്ദാരാഭവനിലേക്ക് പ്രകടനമായാണ് ജീവനക്കാര്‍ എത്തിയത്.

നേരത്തെ ഇക്കാര്യമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയേയും എക്സൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനേയും ജീവനക്കാര്‍ കണ്ടിരുന്നു. എന്നാല്‍, ജീവനക്കാര്‍ കെ.പി.സി.സി ആസ്ഥാനത്തത്തെിയത് ഉചിതമായില്ലെന്ന് രമേശ് ചെന്നിത്തലയും മന്ത്രി കെ. ബാബുവും പ്രതികരിച്ചു.