ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകരെ വിട്ടയച്ചു

single-img
8 September 2015

guru poojaകണ്ണൂര്‍ കൊടിയേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ പിടിയിലായ  ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജ്യാമ്യം.  ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമെ ഇവരുടെ പേരിലുണ്ടായിരുന്നുള്ളുവെന്ന് ന്യൂമാഹി പൊലീസ്  വ്യക്തമാക്കി. സംഭവത്തില്‍ ഇവരുള്‍പ്പെടെ പത്തുപേര്‍ക്കെതിരെയാണ് ന്യുമാഹി പൊലീസ് കേസെടുത്തിരുന്നത്.

അതേസമയം ആര്‍എസ്എസുകാരെ സ്‌റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചത് ആര്‍എസ്എസ് പൊലീസ് ബന്ധത്തിന് തെളിവാണെന്നും, നാട്ടില്‍ ബോധപൂര്‍വം കുഴപ്പം വ്യാപിപ്പിക്കാന്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണ് ശ്രീനാരായണ പ്രതിമ തകര്‍ത്ത സംഭവമുള്‍പ്പെടെയുളളവ എന്നും പിണറായി വിജയന്‍.

ഞായറാഴ്ചയാണ് നങ്ങാറത്ത് പീടികയിലെ സിപിഐഎം നിയന്ത്രണത്തിലുളള സാംസ്‌കാരിക വേദി കെട്ടിടത്തിനു നേരെ ആക്രമണമുണ്ടാകുന്നത്. കെട്ടിടത്തിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമയുടെ കൈ വെട്ടിമാറ്റി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.