മമ്മൂട്ടിക്ക് ഇന്ന് 64ആം പിറന്നാൾ; ആശംസകളുമായി സിനിമാലോകം.

single-img
7 September 2015

Mammootty_10713_mമലയാളത്തിന്റെ മഹാനടനം മമ്മൂട്ടിക്ക് ഇന്ന് 64ആം ജന്മദിനം. സിനിമാലോകത്തെ എല്ലാ വ്യക്തികളും മമ്മൂക്കയ്ക്ക് ജന്മദിനാഘോഷവും ദീർഘായുസ്സും നേർന്നു. മമ്മൂക്കയ്ക്ക് ജന്മദിന സമ്മാനമായി പ്രമുഖ മലയാള സിനിമാതാരങ്ങൾ ജന്മദിനാശംസകൾ അർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ ഗാനവും ഇറക്കിയിട്ടുണ്ട്.

1951 സെപ്റ്റംബർ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് എന്നാ ഗ്രാമത്തിൽ ഇസ്മായിൽ പനമ്പറമ്പിലിന്റെയും ഫാത്തിമയുടെയും മൂത്ത മകനായിട്ടയിരുന്നു മുഹമ്മദ് കുട്ടിയുടെ(മമ്മൂട്ടി) ജനനം.

കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലൂടെയാണ് വരവ്. പിന്നീട് അവിടിന്നിങ്ങ് ഒരു മഹാപ്രതിഭയുടെ വളർച്ചയ്ക്കായിരുന്നു മലയാള സിനിമ സാക്ഷ്യംവഹിച്ചത്.

മൂന്നുതവണ മികച്ചനടനുള്ള ദേശീയപുരസ്ക്കാരം, അഞ്ച് തവണ സംസ്ഥാന പുരസ്ക്കാരങ്ങൾ, പന്ത്രണ്ട് തവണ ദക്ഷിണ ഫിലിം ഫെയർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മികച്ച കലാസംഭാവനകൾ മാനിച്ച് 1998ൽ രാഷ്ട്രം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

 

[mom_video type=”youtube” id=”Zt0KZT2qyqo”]

 

[mom_video type=”youtube” id=”EPOa7v3mh5Y”]