തന്നെ ലൈംഗിക അടിമയാക്കി ഉപയോഗിച്ച ഐഎസ് തീവ്രവാദി കമാന്‍ഡറെ ഇറാഖി പെണ്‍കുട്ടി കൊലപ്പെടുത്തി

single-img
7 September 2015

terrorist-killed-20150226-620x3301

തന്നെ ലൈംഗിക അടിമയാക്കി ഉപയോഗിച്ച ഐഎസ് തീവ്രവാദി കമാന്ററെ ഇറാഖി പെണ്‍കുട്ടി കൊലപ്പെടുത്തി. വടക്കന്‍ മൊസൂളിലെ ടാല്‍ റോമന്‍ ജില്ലയിലാണ് ശനിയാഴ്ച ഐ.എസ് തീവ്രവാദി കമാന്‍ഡറായ അബു അനസ് കൊല്ലപ്പെട്ടത്. ഇറാഖി പെണ്‍കുട്ടിയെ വിവാഹം കഴിച്ച അനേകം തീവ്രവാദികളില്‍ ഒരാളാണ് അനസ് എന്ന് മൊസൂളിലെ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ എങ്ങിനെയാണ് അനസിനെ പെണ്‍കുട്ടി കൊലപ്പെടുത്തിയശതന്ന് മാധ്യമം വ്യക്തമാക്കുന്നില്ല. 2014 മുതല്‍ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. പിടിച്ചെടുത്ത പ്രദേശങ്ങളില്‍ ലൈംഗിക അടിമകളാക്കി പിടിച്ച പെണ്‍കുട്ടികളെ ഐഎസ് ഇവിടെവെച്ചാണ് വില്‍പ്പന നടത്തുന്നത്.

ഐ.എസിന്റെ കീഴിലുള്ള ലൈംഗികാടിമകളെ വിപണനം ചെയ്യുന്നതിനായി മൊസൂളില്‍ അനേകം ഇടങ്ങളാണ് ഐ.എസ് തുറന്നിരുന്നത്. ശരിയത്ത് നിയമങ്ങളെ വളച്ചൊടിച്ച് തങ്ങളുടെ പ്രവര്‍ത്തികളെ ന്യായീകരിച്ചിരുന്ന തീവ്രവാദികള്‍ ഖുറാനില്‍ ഇക്കാര്യം അംഗീകരിക്കുന്നുണ്ടെന്ന് ന്യായീകരണമാണ് നിരത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.