രണ്ട് ദശാബ്തത്തിലേറെ ടെക്നോപാർക്കിന്റെ നട്ടെല്ലായി പ്രവർത്തിച്ചു. ഒടുവിൽ പടിയിറങ്ങിയപ്പോൾ കെ.സി.സി.ക്ക് ലഭിച്ചത് അവഗണനകൾ  മാത്രം.

single-img
7 September 2015

11229307_392363270959923_388872121057208578_nഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്കായ ടെക്നോപാർക്ക് ഇന്ന് ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ നിറവിലാണ്. രജതജൂബിലി കൊണ്ടാടുന്ന ഈ വേളയിൽ ഒരു കാഴ്ച്ചക്കാരനായി എല്ലാം നോക്കിനിൽക്കുകയാണ് കെ.സി.സി. നായർ. 1990ൽ സ്ഥാപിതമായ ടെക്നോപാർക്കിന്റെ മാർഗ്ഗദർശിയായി പ്രവർത്തിച്ച മുൻ സി.എഫ്.ഒ. കൂടിയായ വ്യക്തിയാണ് കെ.സി. ചന്ദ്രശേഖരൻ നായർ. തന്റെ 22 വർഷത്തെ ജീവിതമാണ് ടെക്നൊപാർക്കിനായി കെ.സി.സി സമർപ്പിച്ചത്. ഒരു കുഞ്ഞിന്റെ വളർച്ചയിൽ സന്തോഷിക്കുന്ന അച്ഛനെപ്പോലെ ഓരോ ഘട്ടങ്ങളിലും പാർക്കിനുണ്ടായ വളർച്ച കെ.സി.സി. യിൽ സന്തോഷമുണർത്തിയിരുന്നു. എന്നാൽ അവിടുന്ന് പടിയിറങ്ങുമ്പോൾ അദ്ദേഹത്തിന് ലഭിച്ചത് അവഗണനയും വേദനകളും മാത്രം. തനിക്ക് അർഹതപെട്ട രീതിയിൽ  യാത്രയയപ്പ് പോലും നിഷേധിക്കപ്പെട്ടത് കെ.സി.സി.യുടെ മനസ്സിൽ നൊമ്പരമുണർത്തുന്നു.

വൈദ്യൻകുന്നിൽ നിന്നും ടെക്നോപാർക്കിലേക്ക്
11817243_909087969137492_513305429838813757_n
1989ൽ വ്യവസായ വകുപ്പ് സെക്രട്ടറിയായിരുന്ന കെൽട്രോൺ സ്ഥാപകൻ കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലായിരുന്നു ഐ.റ്റി പാർക്ക് എന്ന ആശയം ഉദിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ വ്യവസായ മന്ത്രി ഗൗരിയമ്മ തുടങ്ങിയവരുടെ സംഘം അമേരിക്കയിലെ സിലിക്കൺ വാലി, ഹോങ്കോങ് സിഞ്ചു സയൻസ് പാർക്ക് തുടങ്ങിയ വിദേശ ഐ.റ്റി. പാർക്കുകൾ സന്ദർശിക്കുകയും കേരളത്തിൽ ഇത്തരമൊരു വ്യവസായ സംരംഭം തുടങ്ങാനും തീരുമാനിച്ചു. അങ്ങനെയാണ് 1990 ജൂലൈ 28ന് ടെക്നോപാർക്ക് കമ്പനി റെജിസ്റ്റർ ചെയ്യുന്നത്. ടെക്നോപാർക്കിന്റെ പ്രവർത്തനങ്ങളുടെ ചുമതലകൾക്കായി കെ. സി. സി ഉൾപ്പെടുന്ന അഞ്ചംഗ സമിതിയെ കെ. പി. പി നമ്പ്യാർ നിയമിച്ചു. പ്രഥമ ടെക്നോപാർക്ക് സി.ഇ.ഒ. വിജയരാഘവൻ ആയിരുന്നു അവരുടെ സംഘത്തലവൻ.

ഒരു ഐ.റ്റി. പാർക്ക് നിർമ്മിക്കുന്നതിനായി വലിയ സ്ഥലം തന്നെ  ആവശ്യമായിരുന്നു. എല്ലാ സജീകരണങ്ങളോടും കൂടിയ ഐ.റ്റി. ക്യാമ്പസ് ഒരു കുടക്കീഴിൽ എന്നതായിരുന്നു ടെക്നോപാർക്ക് എന്നതിന്റെ ആശയം. നഗര ചുറ്റുവട്ടത്തുനിന്നും മാറി ഒറ്റപ്പെട്ട ശാന്തമായ ഒരിടമായിരുന്നു അവരുടെ മനസ്സിൽ ഉണ്ടായിരുന്നത്. അങ്ങനെയാണ് വൈദ്യൻകുന്ന് എന്ന പ്രദേശം അവരുടെ ശ്രദ്ധയിൽപ്പെടുന്നത്.

പാമ്പും കീരിയും കുറുക്കനും ഒക്കെയുണ്ടായിരുന്ന ഒരു വെറുംപ്രദേശമായിരുന്നു അന്ന് വൈദ്യൻകുന്ന്. പ്രകൃതിസമ്പത്തിനെ നശിപ്പിക്കാതെ അതിനോട് ഇണങ്ങിയ രീതിയിൽ തന്നെ ടെക്നോപാർക്കിന് അവർ രൂപംക്കൊടുക്കുകയായിരുന്നു. അന്നുമുതൽ ടെക്നോപാർക്കിന്റെ വളർച്ചയ്ക്ക് നെടുംതൂണായി പ്രവർത്തിക്കുകയായിരുന്നു കെ സി സി. ഇന്ന് 342 കമ്പനികളിലായി 52,000 ടെക്കികൾ ജോലി ചെയ്യുന്ന ടെക്നോപാർക്ക് പരിസ്ഥിതി സൗഹാർദ്ദമായ ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഐ.റ്റി. പാർക്കായി മാറിയിരിക്കുന്നു.

ടെക്നോപാർക്കിന്റെ വരവോടുകൂടി മറ്റു പല അനുബന്ധ വാണിജ്യങ്ങൾക്കും ഉന്നമനം സംഭവിച്ചിട്ടുണ്ട്. ഹൗസിങ് കോംപ്ലക്സ്സുകൾ, അപ്പാർട്ട്മെന്റുകൾ, ഭക്ഷണശാലകൾ തുടങ്ങി എല്ലാ മേഖലകളിലും വികസനം പ്രാധാന്യം ചെയ്യാൻ ടെക്നോപാർക്കിന് സാധിച്ചു. ഒരു ജനതയുടെ ജീവിതശൈലിയെ ഉയർത്താനും ഇതിലൂടെ സാധ്യമായി എന്നത് ടെക്നോപാർക്കിന്റെ വിജയത്തിന് ഒരു പൊൻതൂവൽ കൂടിയാണ്. 52,000 പേർക്ക് ടെക്നോപാർക്ക് നേരിട്ട് തൊഴിൽ നൽകുന്നു എന്നാൽ അതിന്റെ അഞ്ചിരട്ടിയിലേറെ ആളുകൾക്ക് പരോക്ഷമായി ജീവൈതമാർഗ്ഗം ഒരുക്കിയിരുന്നു. ഇതെല്ലാം തന്നെ കെ.സി.സി. എന്ന വ്യക്തിയുടെ ദീർഘമാർഗ്ഗദർശനത്തിന്റെ ഫലത്തിൽ പെടുന്നതാണ്.

ഇൻക്യുബേഷൻ, സ്റ്റാർട്ട് അപ്പ് വില്ലേജ് തുടങ്ങിയവയുടെ അമരക്കാരൻ  

ഇൻക്യുബേഷൻ, സ്റ്റാർട്ട് അപ്പ് വില്ലേജ് തുടങ്ങിയ നൂതന ആശയങ്ങൾ കേരളത്തിന് പരിജയപ്പെടുത്തിയ മഹത് വ്യക്ത്തികൂടിയാണ് കെ. സി. സി. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനായുള്ള എല്ലാ സജീകരണങ്ങളും ഒരുക്കിക്കൊണ്ട് കമ്പനികളെ ടെക്നോപാർക്കിലേക്ക് ക്ഷണിക്കുന്നു എന്ന പദ്ധതിയാണ് ഇൻക്യുബേഷൻ. ഇത്തരത്തിൽ മുന്നൂറിൽ പരം കമ്പനികളാണ് ഇന്ന് ടെക്നോപാർക്കിൽ പ്രവർത്തിക്കുന്നത്.

സ്റ്റാർട്ട് അപ്പ് വില്ലേജ്; പുതുതലമുറയെ കണ്ടുകൊണ്ട് കെ.സി.സി. മുന്നോട്ട് വെച്ച പദ്ധതിയാണ്. യുവാക്കൾക്ക് പ്രചോദനം നൽകുകയും അവരെ സ്വന്തമായി ഐ.ടി. സംരംഭങ്ങൾ തുടങ്ങുന്നതിനായി സന്നദ്ധരാക്കുകയാണ് സ്റ്റാർട്ട് അപ്പ് വില്ലേജിലൂടെ കെ.സി.സി. ലക്ഷ്യംവെച്ചത്. രണ്ടോ അതിലധികമോ യുവാക്കൾ ഒത്തുചേർന്നുകൊണ്ട് ഒരു കമ്പനി രൂപികരിക്കുന്നു. അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ടെക്നോപാർക്കിൽ നിന്നും ലഭിക്കുന്നു. ഇന്ന് ഇത്തരത്തിൽ നൂറിലധികം സ്റ്റാർട്ട് അപ്പ് കമ്പനികൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.

ഇത്തരം നൂതന പദ്ധതികളുടെ തുടക്കകാരനായ കെ.സി.സി.യെ നിരവധി ദേശീയ-അന്തർദേശീയ പുരസ്ക്കാരങ്ങളാണ് തേടിയെത്തിയത്. 2007ൽ ‘ബെസ്റ്റ് ടിബിഐ’ യ്ക്കുള്ള നാഷണൽ അവാർഡ്, 2008ൽ ‘ഐറ്റി മാൻ ഓഫ് ദി ഇയർ’ സംസ്ഥാന അവാർഡ്, ലോകത്തിലെ ഏറ്റവും മികച്ച ഇൻക്യുബേറ്ററിനുള്ള അന്തർദേശീയ അവാർഡുകൾ ഉൾപ്പടെ 11 പുരസ്ക്കാരങ്ങൾക്ക് കെ.സി.സി. അർഹനായി.

അവഗണനകളെ വകവെയ്ക്കാതെ ഇനിയും മുന്നോട്ട്….
11811524_1069676929712529_8042298958597627226_n
ഇരുപത്തിയഞ്ച് വർഷത്തിനിടയിൽ ടെക്നോപാർക്കിന് ഉണ്ടായ എല്ലാ നേട്ടങ്ങളിലും മുഖ്യ പങ്കാളിയായി മുൻനയിച്ച കെ.സി.സി.യുടെ സ്വപ്നങ്ങൾ എവിടെയും അവസാനിക്കുന്നില്ല. ടെക്നോപാർക്കിന്റെ നേതൃസ്ഥാനത്തുനിന്നും പടിയിറങ്ങിയെങ്കിലും തന്റെ ബാക്കി ജീവിതം വരും തലമുറയ്ക്കായി മാറ്റിവെച്ചിരിക്കുകയാണ് അദ്ദേഹം.

ഡോ. ഏ.പി.ജെ. അബ്ദുൾ കലാമിന്റെ ആശയങ്ങളെ പിൻപറ്റി അദ്ദേഹം പുതിയ സ്വപ്നങ്ങൾക്ക് വഴിതെളിയിക്കുകയാണ്. 2020 ഡ്രീം എന്ന പേരിൽ സ്കൂൾ തലങ്ങളിൽ ഇൻക്യുബേഷൻ പദ്ധതി ആരംഭിച്ചിരിക്കുകയാണ് കെ.സി.സി. കൊച്ചി തേവയ്ക്കൽ വിദ്യോദയ സ്കൂളിൽ ഇതിന്റെ ആദ്യപടിയെന്നോണം തുടക്കംകുറിച്ചു. കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇനോവേഷൻ ലാബുകൾ തുടങ്ങുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതുവഴി വിദ്യാർത്ഥികളിൽ സാങ്കേതികവും ശാസ്ത്രീയവുമായ കഴിവുകളെ പരിഭോഷിപ്പിക്കുകയും ഭാവിയിൽ സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ തുടങ്ങുന്നതിനായി പ്രോത്സാഹനം നൽകി അവരെ പ്രാപ്തരാക്കുക എന്നതാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
11889509_1080448608635361_5066856047594324910_n
വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഉയർന്ന പദവികൾ നഷ്ട്ടപ്പെടുകയും അപമാനവും അവഗണനയും നേരിടുകയും ചെയ്ത കെ.സി. ചന്ദ്രശേഖരൻ നായർ ഉള്ളിന്റെ ഉള്ളിൽ വിഷമങ്ങൾ അടക്കുകയായിരുന്നു. എന്തെന്നാലും തളരാത്ത മനസ്സോടുകൂടി തന്റെ ജൈത്രയാത്ര തുടരുകയാണ് കെ.സി.സി., നാളത്തെ തലമുറയ്ക്കായി……