തന്റെ പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി എത്തി, തെരുവ് നായുടെ കടിയേറ്റ ദേവാനന്ദിന് സഹായവുമായി

single-img
7 September 2015

Devanand

തന്റെ പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെത്തി, കോതമംഗലത്തു തെരുവു നായയുടെ കടിയേറ്റ മൂന്നു വയസുകാരന്‍ ദേവാനന്ദിനു സഹായവുമായി. ചികിത്സയ്ക്കാവശ്യമായ സാമ്പത്തിക സഹായമാണ് മമ്മൂട്ടി തന്റെ ജന്മദിനംകൂടിയായ ഇന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത്.

വിവരം കുട്ടിയുടെ മാതാപിതാക്കളെ അറിയിച്ചിട്ടുണെ്ടന്ന് മമ്മൂട്ടിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. ദേവാന്ദിന്റെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയും അറിയിച്ചിട്ടുണ്ട്. അതേസമയം കുട്ടിയെ തെരുവ് നായ് കടിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തിട്ടുണ്ട്.