ബേബി ഷാമിലി തിരിച്ചെത്തുന്നു; ചാക്കൊചന്റെ നായികയായി

single-img
7 September 2015

unnamed(2)മലയാളത്തിന്റെ പ്രിയ്യപ്പെട്ട ബേബി ശ്യാമിലി ഇനി സിനിമയിൽ നായികയായി എത്തുന്നു. ഋഷി ശിവകുമാർ സംവിധാനംചെയ്യുന്ന ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് ശ്യാമിലിയുടെ തിരിച്ചുവരവ്.

നവാഗതനായ ഋഷി ശിവകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. 1960 മുതൽ 1997 വരെയുള്ള, കാലഘട്ടത്തിലൂടെ ഒരു ഗ്രാമത്തിന്റെ മാറ്റമാണ് ഈ ചിത്രം പറയുന്നത്.

ബാലതാരമായി ഏറെ തിളങ്ങിയ ബേബി ശ്യാമിലി ഈ ചിത്രത്തിൽ ചാക്കോചന്റെ നായികയായി എത്തുമ്പോൾ മറ്റൊരു രസകരമായ സംഭവംകൂടിയുണ്ട്. ശ്യാമിലിയുടെ ചേച്ചി ശാലിനി ആദ്യമായി നായികയാകുന്നതും കുഞ്ചാക്കോ ബോബനൊപ്പം ‘അനിയത്തിപ്രാവി’ ലായിരുന്നു.