മമ്മൂട്ടി@393, പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ 393ആം ചിത്രത്തിന്റെ പ്രഖ്യാപനം.

single-img
7 September 2015

11992112_10204889995198820_354141582_n (2)മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 64ആം ജന്മദിനമായ തിങ്കളായ്ച്ച അദ്ദേഹത്തിന്റെ 393ആം ചിത്രം പ്രഖ്യാപനം ചെയ്തു. ‘മെഗാസ്റ്റാർ 393’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ അനൌണ്‍സ് ചെയിതത് .
7th ഡേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിൻറെ തിരക്കഥാകൃത്ത് അഖിൽ പോളും സുഹൃത്ത് അനസ് ഖാനും കൂടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിൻ സിൽ സെല്ലിലോയിഡിന്റെ ബാനറിൽ എസ് ജോർജ്ജാണ് ചിത്രം നിർമിക്കുന്നത്.
മമ്മൂട്ടിയുടെ 393മത്തെ ചിത്രമായി ഒരുങ്ങുന്നത് കൊണ്ടാണ് മെഗാസ്റ്റാർ 393 എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  ഷൂട്ടിംഗ് കഴിയുന്നത് വരെ ചിത്രത്തിൻറെ പേരിതായിരിക്കും എന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു.
ഒരിടവേളക്ക് ശേഷം മമ്മൂട്ടി എന്ന നടനെയും ,മമ്മൂട്ടി എന്ന താരത്തെയും പൂർണ്ണമായി ഉപയോഗിക്കുന്ന ഒരു ചിത്രമാകും മെഗാസ്റ്റാർ 393. അക്ഷന് പ്രാധാന്യം കൊടുത്ത് കൊണ്ട് ഒരുങ്ങുന്ന ചിത്രം വൻ ബഡ്ജക്റ്റിലാണ് ഒരുങ്ങുന്നത്. ഈ വർഷാവസാനം ഷൂട്ടിംഗ് തുടങ്ങുന്ന മെഗാസ്റ്റാർ 393 അടുത്തവിഷുവിന് തിയേറ്ററുകളിൽ എത്തും എന്നും അണിയറപ്രവർത്തകർ വ്യക്തമാക്കി.