പട്ടാപ്പകല്‍ കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച;13 ലക്ഷം രൂപയും 21 കിലോ സ്വര്‍ണവും കവര്‍ന്നു

single-img
7 September 2015

robberryകാസര്‍കോട്: പട്ടാപ്പകല്‍ കാസര്‍കോട് കുഡ്‌ലു സര്‍വീസ് സഹകരണ ബാങ്കില്‍ വന്‍ കവര്‍ച്ച. ഉച്ചക്ക് രണ്ട് മണിയോടെ മുഖം മൂടി ധരിച്ചെത്തിയവര്‍ 13 ലക്ഷം രൂപയും 21 കിലോ സ്വര്‍ണവും കവര്‍ന്നതായി പോലീസ് പറഞ്ഞു. സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നു. മാരകായുധങ്ങളുമായി എത്തിയ ഇവര്‍ ജീവനക്കാരേയും ഇടപാടുകാരേയും ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണവുമായി കടന്നത്. അതിനിടെ ജീവനക്കാരിയായ ബിന്ദുവിന് പരിക്കേറ്റു.