നാസയുമായി സഹകരിച്ച് സൗദി ബഹിരാകാശ ദൗത്യത്തിന് ഒരുങ്ങുന്നു

single-img
7 September 2015

outer_space_stars_planets_mars_1600x1200_wallpaperhi.comറിയാദ്: കിങ് അബ്ദുല്‍അസീസ് സയന്‍സ് ആന്റ് ടെക്‌നോളജി സിറ്റി 12 വര്‍ഷ ബഹിരാകാശ പദ്ധതി തയാറാക്കി. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും ചെറു സാറ്റലൈറ്റെങ്കിലും വിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. നാസയുമായി സഹകരിച്ചായിരിക്കും സൗദിയുടെ ബഹിരാകാശ ദൗത്യം. 2019, 2020, 2023 കാലങ്ങളില്‍ ഉപഗ്രഹ വിക്ഷേപണം നടത്തുമെന്ന് കേന്ദ്രത്തിന്റെ പ്രസിഡന്റ് അറിയിച്ചു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി ബഹിരാകാശ ഗവേഷണ സംബന്ധിയായ കാര്യങ്ങളില്‍ രാജ്യം ഏറെ മുന്നോട്ടു പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

1980കള്‍ മുതലാണ് രാജ്യത്ത് ബഹിരാകാശ പഠനങ്ങള്‍ സജീവമായത്.  രണ്ടായിരത്തില്‍ സൗദി ശാസ്ത്രജ്ഞര്‍ തദ്ദേശീയമായി രൂപകല്‍പന ചെയ്ത രണ്ട് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി 12 ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഇതിനകം സൗദി നടത്തിയിട്ടുണ്ട്. സാങ്കേതിക വിവരമേഖലയിലും ടെലി കമ്യൂണിക്കേഷന്‍ രംഗത്തുമാണ് ഈ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.