കരട് വോട്ടര്‍പട്ടിക തയ്യാറായി; ആകെ 2.49 കോടി വോട്ടര്‍മാര്‍

single-img
7 September 2015

India-Elections-3തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍പട്ടിക തയ്യാറായി. ആകെ 2.49 കോടി വോട്ടര്‍മാരുണ്ട്.

ഈ വര്‍ഷം 18 വയസ് തികഞ്ഞ് വോട്ടു ചെയ്യാന്‍ യോഗ്യത നേടിയവര്‍ 5.04 ലക്ഷം പേരാണ്. ഇതുവരെ പേര്‍ രജിസ്റ്റര്‍ ചെയ്ത വിദേശ മലയാളികളുടെ എണ്ണം 725. ഇവര്‍ ഇത്തവണയും വോട്ടു ചെയ്യാന്‍ കേരളത്തിലെത്തണം.