ഫിലിപ്പീന്‍സിലേക്ക് പോയ ഖത്തര്‍ എയര്‍വേഴ്‌സ് വിമാനം ആകാശച്ചുഴില്‍പ്പെട്ടു; നാല്‍പത് യാത്രക്കാര്‍ക്ക് പരിക്ക്

single-img
7 September 2015

qatar-airwaysമനില: ഫിലിപ്പീന്‍സിലേക്ക് പോയ ഖത്തര്‍ എയര്‍വേഴ്‌സ് വിമാനം ആകാശച്ചുഴില്‍പ്പെട്ട് നാല്‍പത് യാത്രക്കാര്‍ക്ക് പരിക്ക്. ദോഹയില്‍ നിന്നും മനിലയിലേക്ക് പോകുകയായിരുന്ന ഖത്തര്‍ എയര്‍വേഴ്‌സിന്‍ ബോയിഗ് 777-300 വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്.

വിമാനത്താവളത്തില്‍ ഇറങ്ങാന്‍ 30 മിനിറ്റ് ശേഷിക്കെയാണ് അപകടം. പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളകളും രണ്ട് ജീവനക്കാരും ഉള്‍പ്പെടും. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്തരീക്ഷത്തിലുള്ള വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ആകാശച്ചുഴിയായി മാറുന്നത്.