ട്വിറ്റില്‍ സച്ചിനെ പിന്തള്ളി കോഹ്‌ലി

single-img
7 September 2015

Kohliട്വിറ്റില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള ഇന്ത്യന്‍ കായിക താരമെന്ന റെക്കോര്‍ഡ് ഇനി ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിക്ക് സ്വന്തം. സച്ചിന്‍ ടെണ്ടുല്‍ക്കറെ(77.3 ലക്ഷം) പിന്തള്ളി 80 ലക്ഷം പേര്‍ പിന്തുടരുന്ന ആദ്യ ഇന്ത്യന്‍ കായിക താരമെന്ന ബഹുമതിയും കോഹ്‌ലി തന്റെ പേരിലാക്കി.

ട്വിറ്ററില്‍ പുതിയ നേട്ടം സ്വന്തമാക്കിയതിന്റെ ആഹ്ലാദം കോഹ്ലി ട്വീറ്റിലൂടെ പ്രകടിപ്പിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും കോഹ്ലി താരമാണ്. 2.2 കോടി ലൈക്കുകളാണ് ഫെയ്‌സ്ബുക്കില്‍ കോഹ്ലിക്കുള്ളത്. ഇന്‍സ്റ്റാഗ്രാമില്‍ 2 ലക്ഷം പേരും ഇന്ത്യന്‍ ടെസ്റ്റ് നായകനെ പിന്തുടരുന്നു. ഫോളോവേഴ്‌സിന്റെ കണക്കില്‍ എംഎസ് ധോണിയാണ് മൂന്നാമതുള്ള കായികതാരം. 45.2 ഫോളോവേഴ്‌സ്.