കള്ളപ്പണത്തെക്കുറിച്ചും രഹസ്യവിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം

single-img
7 September 2015

black-moneyന്യൂഡല്‍ഹി: നികുതിയടയ്ക്കാത്തവരെക്കുറിച്ചും കള്ളപ്പണത്തെക്കുറിച്ചും രഹസ്യവിവരം നല്‍കുന്നവര്‍ക്ക് ആദായനികുതിവകുപ്പിന്റെ വക 15 ലക്ഷം രൂപ പാരിതോഷികം. ഇതുസംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആദായനികുതിവകുപ്പ് പുറപ്പെടുവിച്ചു. നികുതിയൊടുക്കേണ്ടതോ കള്ളപ്പണത്തിന്റേതോ ആയ തുകയുടെ പത്തുശതമാനംവരെ സമ്മാനമായി ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന പരമാവധി തുക 15 ലക്ഷമാണ്.  വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.