സി.പി.എം സംഘടനകളുടെ ഘോഷയാത്രയില്‍ കുരിശിലേറ്റിയ ശ്രീനാരായണഗുരു; ഗുരുവിനെ കുരിശില്‍ തറച്ച യൂദാസുകളായി സിപിഎം മാറിയെന്ന്- വെള്ളപ്പള്ളി നടേശന്‍

single-img
7 September 2015

sreeതളിപ്പറമ്പ്: ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയതായി സങ്കല്പിച്ച് സി.പി.എം ആഭിമുഖ്യമുള്ള സാംസ്‌കാരിക സംഘടനകള്‍ നടത്തിയ നിശ്ചലദൃശ്യം വിവാദമായി.  ഏഴാംമൈലില്‍നിന്ന് കൂവോട്ടേക്ക് നടത്തിയ ഘോഷയാത്രയിലാണ് നിശ്ചലദൃശ്യം. ഹൈന്ദവ വര്‍ഗീയതയ്‌ക്കെതിരെയുള്ള സന്ദേശമാണ് നിശ്ചലദൃശ്യമൊരുക്കിയവര്‍ ഉദ്ദേശിച്ചതെങ്കിലും ശ്രീനാരായണ ഗുരവിനെ ഉപയോഗപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാദത്തിനിടയാക്കിയത്.

സി.പി.എം നേതൃത്വത്തിലുള്ള പത്തിലേറെ സാംസ്‌കാരിക ഘോഷയാത്രകള്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ തളിപ്പറമ്പിലും പരിസരത്തുമുണ്ടായിരുന്നു. വിവാദവും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ സംഘാടകര്‍ ഏറെ ശ്രദ്ധിച്ചെങ്കിലും ശ്രീനാരായണഗുരുവിനെ കുരിശ്ശിലേറ്റിയത് എതിര്‍പ്പുണ്ടാക്കി.

അതിനിടെ നിശ്ചലദൃശ്യത്തിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി രംഗത്തെത്തി. ശ്രീനാരായണ ഗുരുവിനെ സിപിഎം അധിക്ഷേപിച്ചെന്നും ഗുരുവിനെ കുരിശില്‍ തറച്ച യൂദാസുകളായി സിപിഎം മാറിയെന്നും വെള്ളപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ സിപിഎം എന്തും ചെയ്യുന്ന സ്ഥിതിയാണ്. ശ്രീനാരായണീയരുടെ രാഷ്ട്രീയം സിപിഎം തീരുമാനിക്കേണ്ട. സിപിഎമ്മിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.