വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്‌ പിന്നാലെ പ്രതികരണവുമായി അമൃത റായി രംഗത്ത്‌

single-img
6 September 2015

imagesകോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ്‌ സിങും ടി.വി അവതാരിക അമൃതാ റായിയും വിവാഹിതരായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്‌ പിന്നാലെ പ്രതികരണവുമായി അമൃത റായി രംഗത്ത്‌ എത്തി . ദിഗ്‌വിജയ്‌ സിങുമായി തന്റെ വിവാഹം കഴിഞ്ഞുവെന്ന്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ അമൃത വ്യക്‌തമാക്കി. എന്നാല്‍ വിഷയത്തില്‍ നേരിട്ടുള്ള പ്രതികരണങ്ങള്‍ക്ക്‌ ഇരുവരും ഇതുവരെ തയ്യാറായിട്ടില്ല.

ഹിന്ദു ആചാരപ്രകാരം താനും ദിഗ്‌വിജയ്‌ സിങും വിവാഹിതരായെന്നും പിന്നീട്‌ നിയമപരമായി വിവാഹം രജിസ്‌റ്റര്‍ ചെയ്‌തതായും പോസ്‌റ്റില്‍ പറയുന്നു.
ഒരു കുറ്റവാളിയെപ്പോലെ സൈബര്‍ ലോകം തന്നോട്‌ പെരുമാറിയിരുന്നതായി അമൃത ഫേസ്‌ബുക്ക്‌ പോസ്‌റ്റില്‍ പറയുന്നു. ദിഗ്‌വിജയ്‌ സിങിന്റെ രണ്ടാം വിവാഹമാണിത്‌. സിങിന്റെ ഭാര്യ 2013ല്‍ മരിച്ചിരുന്നു.