ഡൽഹി-ഫരീദാബാദ് മെട്രോ ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

single-img
6 September 2015

2015_9$img06_Sep_2015_PTI9_6_2015_000060B-gഡൽഹി-ഫരീദാബാദ് മെട്രോ ലൈനിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. വയലറ്റ് ലൈനിലെ ജനപത് സ്റ്റേഷനിൽ നിന്നും ഫരീദാബാദിലെ ബഡാ ചൗക്ക് സ്റ്റേഷൻ വരെയാണ് അദ്ദേഹം യാത്ര ചെയ്തത്. മെട്രോയിലെ യാത്രക്കാരുമായി സംസാരിച്ച അദ്ദേഹം അവർക്കൊപ്പം സെൽഫിയും പകർത്തി. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, വീരേന്ദർ സിംഗ് തുടങ്ങിയവരും പ്രധാനമന്ത്രിയെ അനുഗമിച്ചു.