തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ തന്നെ നടത്തണം: കോടിയേരി

single-img
6 September 2015

KODIYERI_BALA1സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ തന്നെ നടത്തണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .തിരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പെരുമാറ്റ ചട്ടം നാളെ തന്നെ നിലവില്‍ വരണമെന്നും കോടിയേരി പറഞ്ഞു.

 
തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ഹൈക്കോടതി നിർദ്ദേശം പാലിക്കാനുള്ള ബാദ്ധ്യത തിരഞ്ഞെടുപ്പ്കമ്മീഷനുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷന് പിന്തുണ നൽകേണ്ട സർക്കാർ തിരഞ്ഞെടുപ്പ് നീട്ടാൻ ശ്രമിച്ച് കമ്മിഷനെ പ്രതിസന്ധിയിലാക്കുകയാണ്.

 

തദ്ദേശ ഭരണസ്ഥാപനങ്ങളുടെ കാലാവധി കഴിഞ്ഞ് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.തിരഞ്ഞെടുപ്പ് ഒക്ടോബറിൽ നടത്താതെ മാറ്റി വച്ചാൽ നവംബർ ശബരിമല തീർത്ഥാടന കാലമാണെന്ന് ചൂണ്ടിക്കാട്ടി വീണ്ടും മാറ്റിവയ്ക്കാം. നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.