ഓസ്‌ട്രേലിയൻ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

single-img
6 September 2015

downloadഓസ്‌ട്രേലിയൻ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. അതേസമയം ഏകദിന, ട്വന്റി20 മത്സരങ്ങളില്‍ തുടരുമെന്ന് വാട്‌സണ്‍ അറിയിച്ചു.ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ വെബ്‌സൈറ്റിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 34കാരനായ വാട്‌സണ്‍ ഈ വര്‍ഷം ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റില്‍ കളിച്ചിരുന്നു. 2005ലാണ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമില്‍ എത്തിയത്. 2002 മുതല്‍ ഏകദിന ടീമിലുണ്ട്.