ഐ.എസ്. ബന്ധം ആരോപിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യംചെയ്ത തിരൂര്‍ക്കാരനെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു

single-img
6 September 2015

388691-isis-keralaഐ.എസ്. ബന്ധം ആരോപിച്ച് ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യംചെയ്ത തിരൂര്‍ക്കാരനെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു.ഐ.എസ്. ബന്ധം സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്റലിജന്‍സ് ഏജന്‍സികളുടെ പുതിയ തീരുമാനം. തിരൂര്‍ക്കാരനായ യുവാവിന്റെ ബന്ധുവായ യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടതായി സൂചനയുണ്ടായിരുന്നു.

ഇതാണ് കഴിഞ്ഞദിവസം യു.എ.ഇയില്‍നിന്ന് തിരിച്ചയച്ച യുവാവിനെതിരെ അന്വേഷണം നടത്താന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ പ്രേരിപ്പിച്ചത്. തെളിവുകള്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് യുവാവിനെ വിട്ടയക്കുകയായിരുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.