നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് രണ്ടുയുവാക്കള്‍ മരിച്ചു

single-img
5 September 2015

accident-logo3നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞ് രണ്ടുയുവാക്കള്‍ മരിച്ചു.വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ ഇരിയ ഗവ. ഹൈസ്‌കൂളിന് മുന്‍വശത്ത് അപകടം നടന്നത്. കാഞ്ഞിരടുക്കം സ്വദേശികളായ അനീഷ് (32), ഷിബു മാത്യു (36) എന്നിവരാണ് മരിച്ചത്.
അംഗപരിമിതനായ അനീഷ് ഓടിച്ചിരുന്ന നാലുചക്രസ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് മരണത്തിനിടിച്ച് ഇരുവരും വീഴുകയാണുണ്ടായത്. ശവസംസ്‌കാരം ശനിയാഴ്ച രണ്ടുമണിക്ക് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.