ലോകപ്രശസ്തമായ മെന്‍സ ഐക്യു ടെസ്റ്റില്‍ ഐന്‍സ്റ്റീനേയും ഹോക്കിങ്ങിനേയും മറികടന്ന് മലയാളി പെണ്‍കുട്ടി ലിഡിയ സെബാസ്റ്റ്യന്‍ ചരിത്രം കുറിച്ചു

single-img
5 September 2015

Lidiya

ലോകപ്രശസ്തമായ മെന്‍സ ഐക്യു ടെസ്റ്റില്‍ ഐന്‍സ്റ്റീനേയും ഹോക്കിങ്ങിനേയും മറികടന്ന് മലയാളി പെണ്‍കുട്ടി ലിഡിയ സെബാസ്റ്റ്യന്‍ ചരിത്രം കുറിച്ചു. സാധ്യമായതില്‍ ഏറ്റവും വലിയ സ്‌കോര്‍ നേടിയാണ് ലിന്‍ഡ് പ്രഗത്ഭരെ മറികടന്നത്. ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനേയും പ്രൊഫസര്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനേയും ഐക്യവായ 160 ആണ് മെന്‍സ ടെസ്റ്റില്‍ 162 നേടി ലിഡിയ മറികടന്നത്.

ലോകചരിത്രത്തിലെ ഏറ്റവും ബുദ്ധിശാലികളായ ഒരു ശതമാനം ഉള്‍പ്പെടുന്ന ഗണത്തിലാണ് ഇപ്പോള്‍ ലിഡിയയും ഉള്‍പ്പെട്ടിരിക്കുന്നത്. 12 വയസ്സുള്ള ലിഡിയ അരുണ്‍എറിക്ക കൊട്ടിയത്ത് ദമ്പതിമാരുടെ മകളാണ് . ലണ്ടനിലെ കോള്‍ചെസ്റ്റര്‍ കൗണ്ടി ഹൈ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ലിഡിയ. കോള്‍ചെസ്റ്റര്‍ ജനറല്‍ ആശുപത്രിയിലെ റേഡിയോളജിസ്്റ്റാണ് പിതാവ് 43കാരനായ അരുണ്‍. മാതാവ് എറീക്ക ബാര്‍ക്ലേയ് ബാങ്കില്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി നോക്കുന്നു.

കണക്കാണ് ലിഡിയയുടെ ഇഷ്ടവിഷയം. നാല് വയസ്സുള്ളപ്പോള്‍ ലിഡിയ വായന ആരംഭിച്ചെന്ന് പിതാവ് അരുണ്‍ പറയുന്നു. പ്രൈമറി സ്‌കൂളില്‍ കണക്ക് മത്സരത്തില്‍ ലിഡിയ സമ്മാനം നേടിയ ലിഡിയ ഇതിനകം ഏഴ് ഹാരി പോട്ടര്‍ പുസ്തകങ്ങള്‍ മൂന്ന് തവണ വായിച്ചുകഴിഞ്ഞു. മകള്‍ നിര്‍ബന്ധിച്ചതിനാലാണ് അവളെ മെന്‍സ് ടെസ്റ്റിന് കൊണ്ടുപോയതെന്നും എന്നാല്‍ ഇ്തരത്തിലുള്ള ഒരു പ്രകടനം അവളുടെ ഭാഗത്തു നിന്നുമുണ്ടായപ്പോള്‍ ഞെട്ടിപ്പോയെന്നും അരുണ്‍ പറയുന്നു.