താന്‍ ഒരിക്കലും മദ്യത്തിന്റേയോ പുകവലിയുടേയോ പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്ന് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

single-img
5 September 2015

Sachin

താന്‍ ഒരിക്കലും മദ്യത്തിന്റെയോ പുകയിലയുടെയോ പരസ്യത്തില്‍ അഭിനയിച്ച് അത്തരം കാര്യങ്ങളെ പ്രോത്്‌സാഹിപ്പിക്കില്ലെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ പിതാവാണ് തനിക്ക് ഈ ഉപദേശം നല്‍കിയതെന്നും ഇക്കാര്യത്തില്‍ നിന്നും ഒരിക്കലും വ്യതിചലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പരസ്യങ്ങള്‍ ഇന്ന് ഏറെ മാറിക്കഴിഞ്ഞുവെന്നാണ് കൊച്ചിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി സമ്മേളനത്തില്‍ സംസാരിക്കവേ സച്ചിന്‍ പറഞ്ഞത്. ഞാന്‍ ഒരിക്കലും ക്രിക്കറ്റിനേക്കാള്‍ വലുതാകില്ലെന്നും എന്റെ ഹൃദയത്തിലാണ് ക്രിക്കറ്റിന് സ്ഥാനമുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ കുറിച്ചല്ലാതെ ഞാന്‍ മറ്റൊന്നിനെയും കുറിച്ച് ചിന്തിച്ചിരുന്നില്ല. ക്രിക്കറ്റില്‍ നിന്ന് ഞാന്‍ പഠിച്ച പ്രധാന പാഠം ജീവിത വിജയത്തിലേക്ക് കഠിനാധ്വാനമല്ലാതെ മറ്റൊരു കുറുക്കു വഴികളുമില്ല എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അതിനായി കഠിനമായി അധ്വാനിക്കുകയാണ് വേണ്ട്. ഒരിക്കലും അല്ലാതെ കുറുക്കു വഴികളെ തേടരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. എന്നെ മാനസികമായി ശക്തനാക്കിയത് പരിശീലനമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.