മറുനാടൻ മലയാളി ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം

single-img
5 September 2015

FullSizeRender_(1)തിരുവനന്തപുരം: ഓൺലൈൻ ന്യൂസ് പോർട്ടൽ ‘മറുനാടൻ മലയാളി’യുടെ ഓഫീസിന് നേർക്ക് അജ്ഞാത സംഘത്തിന്‍റെ ആക്രമണം. തിരുവനന്തപുരം അമ്പലമുക്ക് എൻ.സി.സി. റോഡിലുള്ള ‘മറുനാടൻ മലയാളിയുടെ’ പ്രധാന ഓഫീസിലാണ് അക്രമണം ഉണ്ടായത്.

സെപ്തംബർ 4, വെള്ളിയായ്ച രാത്രി പത്ത് മണിയ്ക്ക് ഓഫീസ് അടച്ചതിന് ശേഷമാണ് ആക്രമണം നടക്കുന്നത്. അടുത്തദിവസം രാവിലെ ഓഫീസ് തുറക്കുന്നതിനായി ജീവനക്കാർ എത്തിയപ്പോളാണ് ആക്രമണം നടന്നതായി അറിയുന്നത്.

പേരൂർക്കട സർക്കിൾ ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവെടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ ബോർഡുകൾ അടിച്ചു തകർക്കുകയും ഫർണ്ണീച്ചറുകൾ നശിപ്പിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ക്യാമറാദൃശ്യങ്ങൾ പരിശോധിച്ചതിന് ശേഷം നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

വാർത്തകൾ കൊടുത്തതിലുള്ള വൈരാഗ്യമായിട്ടായിരിക്കാം ഓഫീസ് അക്രമിച്ചത് എന്ന് ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്കറിയ ഇ-വാർത്തയോട് പറഞ്ഞു.