ഇന്ത്യക്കാരിയായ അധ്യാപിക പ്രീതിക കുമാറിന് അമേരിക്കയിലെ വിശിഷ്ട അധ്യാപകര്‍ക്കുള്ള അവാര്‍ഡ്

single-img
5 September 2015

preetthika

അമേരിക്കയുടെ ആദരവ് നേടി ഇന്ത്യക്കാരിയായ അധ്യാപിക. വിചിത സ്‌റ്റേറ്റ് ഏയൂണിവേഴ്‌സിറ്റിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപികയായ പ്രീതിക കുമാറിനാണ് അമേരിക്കയിലെ വിശിഷ്ട അധ്യാപകര്‍ക്കുള്ള സി. ഹോംസ് മാക് ഡൊണാള്‍ഡ് പുരസ്‌കാരം ലഭിച്ചത്.

പ്രീതികയുടെ ജോലിയോടുള്ള അര്‍പ്പണതയും സര്‍ഗാത്മകതയും പരിഗണിച്ചാണ് പുരസ്‌കാരം ലഭിച്ചത്. ന്യൂയോര്‍ക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്മട്രാണിക്‌സ് എഞ്ചിനീയേഴ്‌സ് ആണ് പ്രസ്തുത അവാര്‍ഡ് നല്‍കുന്നത്. വരുന്ന നവംബര്‍ 19ന് ന്യൂ ജെഴ്‌സിയിലെ ന്യൂ ബ്രസ്‌വിക്കില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

പുരസ്‌കാരം തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കുന്നതായി വിചിത പറഞ്ഞു. അധ്യാപകരും വിദ്യാര്‍ത്ഥികളും പരസ്പര ബഹുമാനം നിലനിര്‍ത്തുമ്പോഴാണ് മികച്ച അധ്യാപനം സാധ്യമാകുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. 2007 മുതല്‍ വിചിത യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയാണ് പ്രീതിക.

ബാംഗളൂരൂ യൂണിവേഴ്‌സിറ്റിയില്‍ നിന്നും 2000 ലാണ് പ്രീതിക ഇലക്‌ട്രോണിക് ആന്‍ഡ് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയത്. ബിരുദാനന്തര ബിരുദം മനടിയത് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ്.