പീച്ചിയിൽ സ്‌ഫോടക വസ്തുക്കൾ പോലീസ് പിടികൂടി

single-img
5 September 2015

PROTEUX-ammonium-nitrate-pic-11തൃശൂർ: പാലക്കാട് ഭാഗത്തു നിന്നുവന്ന ലോറിയിൽ സ്‌ഫോടക വസ്തുക്കൾ പോലീസ് പിടികൂടി. കോയമ്പത്തൂരിൽ നിന്നും പീച്ചിയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ആയിരം കിലോയിലധികം അമോണിയം നൈട്രേറ്റ് ശേഖരമാണ് പിടികൂടിയത്.

കോറി മാലിന്യത്തിനിടയിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കൾ വാഹന പരിശോധനക്കിടെ പോലീസ് കണ്ടെത്തിയത്.

പീച്ചി മേഖലയിലെ പാറമടകളിലേക്ക് കൊണ്ടുവന്ന അമോണിയം നൈട്രേറ്റാണിവ എന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.