ഓഹരി വിപണിയിൽ വെള്ളിയാഴ്ചയിലെ ഇടിവുമൂലം നിക്ഷേപകർക്ക് നഷ്ടമായത് 1.92 ലക്ഷം കോടി രൂപ.

single-img
5 September 2015

Stock-Market-BSE-indiaഓഹരി വിപണിയിൽ വെള്ളിയാഴ്ചയിലെ ഇടിവുമൂലം നിക്ഷേപകർക്ക് നഷ്ടമായത് 1.92 ലക്ഷം കോടി രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണനമൂല്യം 1,92,604.36 കോടിയിൽനിന്നും 93,83,643 കോടിയായി കുറഞ്ഞതോടെയാണ് ഇടിവുണ്ടായത്. 3.32 ശതമാനം. സെന്‍സെക്‌സ് 562 പോയന്റ് നഷ്ടത്തില്‍ 25,201ലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

30 ഓഹരികളടങ്ങിയ സൂചികയില്‍ 28 എണ്ണവും നഷ്ടത്തിലായിരുന്നു. വേദാന്ത, ഗെയില്‍, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് കനത്ത നഷ്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ എന്നിവ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്.