സ്മാർട്ട് സിറ്റി: ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഡിസംബറിൽ

single-img
5 September 2015

kochi-smart-city-411കൊച്ചി: സ്മാർട്ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം ഡിസംബർ 10 നും 20 നും മധ്യേ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സ്മാർട്ട് സിറ്റി രണ്ടാംഘട്ടത്തിന്റെ ശിലാസ്ഥാപനവും ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തും. മൂന്ന് മാസംകൊണ്ട് നിർമ്മാണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

6.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിനുശേഷം കെട്ടിടം കമ്പനികൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കും. 6,000 പേർക്ക് നേരിട്ടുള്ള തൊഴിൽ അവസരമാവും ഇവിടെ ലഭിക്കുക. 47 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് രണ്ടാം ഘട്ടത്തിൽ നിര്‍മ്മിക്കുന്നതെന്നും 45,000 പേര്‍ക്ക് നേരിട്ട് തൊഴിലവരസരം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉദ്ഘാടചടങ്ങിനോട് അനുബന്ധിച്ച് വിപുലമായ പരിപാടികൾ സംസ്ഥാന സർക്കാരും ദുബായ് ഭരണകൂടവും ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.