വൺറാങ്ക് വൺ പെൻഷൻ: പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

single-img
5 September 2015

orop_2439112gന്യുഡല്‍ഹി: വൺറാങ്ക് വൺ പെൻഷൻ പധതിയുമായി ബന്ധപ്പെട്ട് അന്തിമതീരുമാനം കേന്ദ്ര പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. കരട് രേഖ ഇന്ന് സമർപ്പിക്കുകയും പദ്ധതി പഠിക്കുന്നതിനായി ഏകാംഗ കമ്മീഷനെ നിയമിക്കും ചെയ്യും.

പദ്ധതി മുൻകാല പ്രാബല്യത്തോടെ നടത്തണമെന്നാണ് വിമുക്തഭടന്മാരുടെ ആവശ്യം. ഈ ആവശ്യം സർക്കാർ അംഗീകരിച്ചതായാണ് സൂചന. വർഷത്തോറും പധതിക്കായി 8,000 മുതൽ 10,000 കോടി രൂപവരെ സർക്കാരിന് ചെലവാകുമെന്നാണ് കണക്ക്.

ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷന്‍ 3,500 – 4,500 രൂപയും അഞ്ച് വർഷത്തിൽ ഒരിക്കൽ പെൻഷൻ പരിഷ്‌കരണം നടത്താനും തീരുമാനമായി. എന്നാൽ വർഷംതോറുമുള്ള പെൻഷൻ പരിഷ്കരണം സാധ്യമല്ലെന്ന് സർക്കാർ വ്യക്‌തമാക്കിയിരുന്നു.

പദ്ധതി ഏകപക്ഷീയമായി നടപ്പാക്കാനുള്ള സർക്കാർ നീക്കം എതിർക്കുന്നുവെന്ന് ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ 82 ദിവസമായി സമരം നടത്തുന്ന വിമുക്ത ഭടന്മാര്‍ പറഞ്ഞു. സപ്തംബര്‍ 12 ന് ദില്ലിയിൽ വൻ പ്രതിഷേധ പ്രകടനം നടത്താനാണ് വിമുക്‌ത ഭടന്‌മാരുടെ തീരുമാനം.