ഷീന ബോറ വധക്കേസ്: പോലീസ് കണ്ടെടുത്ത തലയോട്ടി ഷീനയുടേതെന്ന് തെളിയിച്ചുകൊണ്ടുള്ള ഫോറൻസിക്ക് റിപ്പോർട്ട്

single-img
5 September 2015

03-1441259838-sheena-indraniറായ്ഗഡിലെ വനത്തിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്ന തലയോട്ടി ഷീന ബോറയുടേത് തന്നെയെന്ന് തെളിയിച്ചുകൊണ്ടുള്ള ഫോറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതുസംബന്ധിച്ച വിവരങ്ങൾ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രറ്റിന് മുന്നിൽ വൈകാതെ ഹാജരാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയിലുള്ള ഗഗോഡ് ബുദ്രഗ് ഗ്രാമത്തിന്റെ ഭ്രാന്ത പ്രദേശത്തുനിന്നുമായിരുന്നു പോലീസ് തലയോട്ടിയും എല്ലുകളും പല്ലുകളും ഉൾപ്പടെയുള്ള ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നത്.

തലയോട്ടിയും ഷീനബോറയുടെ വിഡിയോകളും ഫോട്ടോകളും തമ്മിൽ സാമ്യങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചതിനു ശേഷമാണ് ഫോറൻസിക് വിദഗ്ദ്ധർ തലയോട്ടി ഷീനയുടേതാണെന്ന് സ്ഥിതീകരിച്ചത്.

കേസന്വേഷണത്തിലെ വളരെ നിർണ്ണായകമായ തെളിവുകളാണ് ഇതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഡി.എൻ.എ പരിശോധനയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. റിപ്പോർട്ട് പോസിറ്റീവാണെങ്കിൽ പ്രതികൾക്കെതിരെ കുറ്റമറ്റ ചാർജ്ജ് ഷീറ്റ് തയാറാക്കാനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.