പോഷകമൂല്യമുള്ള നൂഡില്‍സുമായി യോഗാ ഗുരു ബാബാ രാംദേവ് എത്തുന്നു

single-img
4 September 2015

download (1)പോഷകമൂല്യമുള്ള നൂഡില്‍സുമായി യോഗാ ഗുരു ബാബാ രാംദേവ് എത്തുന്നു. ആട്ടാ നൂഡില്‍സ് എന്ന പേരിലാണ് രാംദേവ് സ്വന്തം ബ്രാന്‍ഡ് നൂഡില്‍സുമായി രംഗത്തെത്തിയിരിക്കുന്നത്. പൂര്‍ണമായും ഗോതമ്പ് കൊണ്ടാണ് നൂഡില്‍സ് നിര്‍മ്മിക്കുന്നത്. മൈദ പോലെയുള്ള വസ്തുക്കളോ രാസവസ്തുക്കളോ ചേര്‍ക്കാത്തതിനാല്‍ നൂഡില്‍സ് ഏറെ പോഷകസമൃദ്ധമായിരിക്കുമെന്ന് രാംദേവ് പറയുന്നു . ഉത്തരാഖണ്ഡില്‍ നടന്ന ചടങ്ങില്‍ ആട്ടാ നൂഡില്‍സ് അവതരിപ്പിച്ചു.