സെപ്റ്റംബർ 9 ന് ആപ്പിൾ പുതിയ ഐഫോൺ പുറത്തിറക്കും

single-img
4 September 2015
Apple_gray_logoഎല്ലാ വർഷവും ആപ്പിളിൽ നിന്നും പുതിയ ഉൽപ്പന്നങ്ങൾ ലോകത്തിനു മുന്നിൽ എത്തുന്ന മാസമാണിത്. ഇക്കുറിയും പതിവു തെറ്റിക്കാതെ തങ്ങളുടെ പുതിയ  പ്രോഡക്റ്റുകൾ ഈ മാസം ആപ്പിൾ പുറത്തിറക്കുകയാണ്. പുതിയ ഐഫോൺ, ഐപാഡ് എന്നിവയാണ് സെപ്റ്റംബർ 9 ന് നടക്കുന്ന ചടങ്ങിൽ അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്നത്.
ആപ്പിളിന്റെ ജനപ്രിയ ഗാഡ്ജറ്റുകൾക്കൊപ്പം എന്റർറ്റൈൻമെന്റ് ലോകം ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ടിവി സെറ്റ് ടോപ് ബോക്സും ഈ ചടങ്ങിൽ അവതരിപ്പിക്കപ്പെടുമെന്നാണ് കരുതുന്നത്. ഐ ഫോൺ 6 എസ്, ഐഫോൺ 6 പ്ലസ് എസ്  എന്നിവയ്ക്കൊപ്പം നിലവിലുള്ള ഐഫോണുകളെ ‘എസ്’ എന്ന ശ്രേണിയിൽ പുതുമകളോടെ അവതരിപ്പിക്കുമെന്നും സൂചനയുണ്ട് .
ടച്ച് ഫോണുകളിൽ പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാൻ ആപ്പിൾ ശ്രമിക്കുന്നതിന്റെ ഭാഗമായി പുതുതായെത്തുന്ന ഉല്പന്നന്നങ്ങൾക്ക് മൃദു സ്പർശവും അല്ലാത്തവയും വേർതിരിച്ചറിഞ്ഞ് പ്രതികരിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. വരാൻ പോകുന്ന ഐ ഫോണുകളിൽ മികച്ച വേഗതയുള്ള പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. 7000 പേരോളം പങ്കെടുക്കുന്ന ആപ്പിളിന്റെ ഉൽപ്പന്ന പ്രകാശന ചടങ്ങ് 9 ന് രാവിലെ പത്തിന് സാൻഫ്രാൻസിസ്കോയിലെ ബിൽഗ്രഹാം സിവിക് അഡിറ്റോറിയത്തിലാണ് നടക്കുക.