സ്മാർട്ട് ഹൈബ്രിഡായി മാരുതി സിയാസ്

single-img
4 September 2015

371525-maruti-suzuki-ciaz-twitterമൈക്രോ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി സിയാസ് എസ്.എച്ച്.വി.എസ് മാരുതി സുസുക്കി വിപണിയിൽ എത്തിച്ചു. 8.23 ലക്ഷം മുതൽ 10.17 ലക്ഷം രൂപവരെയാണ് വിവിധ വകഭേദങ്ങളുടെ ഡൽഹി എക്‌സ് ഷോറൂം വില. 28.09 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്ന ഈ വാഹനമാണ് ഇന്ധനക്ഷമതയിൽ രാജ്യത്ത് ഒന്നാമൻ എന്നാണ് മാരുതി സുസുക്കിയുടെ അവകാശവാദം.

സ്‌റ്റോപ് – സ്റ്റാർട്ട് സംവിധാനം, ബ്രേക്ക് എനർജി റീകൂപ്പറേഷൻ, എൻജിൻ പവർ അസിസ്റ്റ് എന്നിവ ഉൾപ്പെട്ടതാണ് സിയാസിലുള്ള സ്മാർട്ട് അഥവ മൈക്രോ ഹൈബ്രിഡ് സംവിധാനം.

വാഹനം ട്രാഫിക് സിഗ്നലിലോമറ്റോ നിശ്ചിത സമയത്തിലധം നിർത്തിയിട്ടാൽ എൻജിൻ താനെ പ്രവർത്തന രഹിതമാവുന്ന സംവിധാനമാണ് സ്‌റ്റോപ് – സ്റ്റാർട്ട്. ബ്രേക്കിങ് സമയത്ത് ബാറ്ററി ചാർജ്ജാകുകയും ആവശ്യമുള്ളപ്പോൾ എൻജിൻ പവർ അസിസ്റ്റ് നൽകുകയും ചെയ്യുന്നതാണ് വാഹനത്തിന്റെ മറ്റ് സവിശേഷതകൾ.

ഗിയർ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററും വാഹനത്തിന്റെ ഇന്ധനക്ഷമത വർധിപ്പിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ബൂട്ട് ലിഡ്ഡിലെ എസ്.എച്ച്.വി.എസ് ബാഡ്ജ് മാത്രമാണ് കാഴ്ചയിലെ പുതുമ. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെർണ്ണ, ഫോക്‌സ് വാഗൺ വെന്റോ എന്നിവ ഉൾപ്പെടുന്ന സെഡാൻ ശ്രേണിയിലേക്കാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ആദ്യ വാഹനമായി മാരുതി സുസൂക്കി സിയാസ് എത്തുന്നത്.

സിയാസ് ഹൈബ്രിഡിന്റെ വരവോടെ 8.32 — 10.38 ലക്ഷം രൂപ വിലയിൽ ലഭിച്ചിരുന്ന ‘സിയാസ്’ ഡീസലിന്റെഉൽപ്പാദനം അവസാനിപ്പിക്കാനും മാരുതി സുസുക്കി തീരുമാനിച്ചിട്ടുണ്ട്. അതേസമയം പെട്രോൾ എൻജിനുള്ള‘സിയാസി’ന്റെ ഉൽപ്പാദനവും വിൽപ്പനയും തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.