വീട്ടമ്മയുടെ മുഖത്ത് മുളക്‌പൊടി വിതറി; 20 ദിവസം പ്രായമായ കുഞ്ഞിനെ വാഷിംഗ് മെഷിനീലിട്ടു

single-img
4 September 2015

accidentകാരശേരി കക്കാടില്‍ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി വിതറി ഉറങ്ങിക്കിടന്ന 20 ദിവസം പ്രായമായ കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ടു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കക്കാട് കുണ്ടുംകടവത്ത് ഹൈദ്രുവിന്റെ ഭാര്യ ഫസ്‌നയും കുഞ്ഞുമാണ് ആക്രമിക്കപ്പെട്ടത്.ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയവരാണ് കുഞ്ഞിനെ വാഷിംഗ് മെഷീനിനിൽ നിന്ന് കണ്ടെടുത്തത്. ഹസ്‌നയെയും കുഞ്ഞിനെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദുരൂഹതയുളളതായി നാട്ടുകാർ പറഞ്ഞു. പൊലീസ് അന്വേഷണമാരംഭിച്ചു.