തെന്നിന്ത്യൻ നടി വേദിക അറുപതുകാരിയുടെ വേഷം അവതരിപ്പിക്കുന്നു

single-img
4 September 2015

vedhika1പ്രഭുദേവ നിർമിക്കുന്ന വിനോദൻ എന്ന ചിത്രത്തിൽ  തെന്നിന്ത്യൻ നടി വേദിക അറുപതുകാരിയുടെ വേഷം അവതരിപ്പിക്കുന്നു . നവാഗതനായ വിക്ടർ ജയരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തിലെ വേദികയുടെ കഥാപാത്രം വളരെ പ്രാധാന്യമുള്ളതാണെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. വളരെ സാധാരണ രീതിയിൽ ഉള്ള ലുക്കായിരിക്കും വേദിക എത്തുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം ആരംഭിക്കും. ഇസാരി വേലന്റെ ചെറുമകൻ വരുണാണ് ചിത്രത്തിലെ നായകൻ.