പാമ്പാടുംപാറ പഞ്ചായത്തിലെ വലിയതോവാളയിലെ അക്ഷയ സെന്റര്‍ ഉദ്ഘാടനം 5ന്

single-img
4 September 2015

akshaya malപാമ്പാടുംപാറ പഞ്ചായത്തിലെ വലിയതോവാള കേന്ദ്രമായി പുതിയതായി അനുവദിച്ച അക്ഷയ സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 5 ശനിയാഴ്ച വൈകുരേം 5 ന് ബഹു. ഭക്ഷ്യ-പൊതുവിതരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ. അനൂപ് ജേക്കബ് നിര്‍വ്വഹിക്കും. വലിയതോവാള ജംഗ്ഷനില്‍ വച്ചു നടക്കു പൊതുയോഗത്തില്‍ അക്ഷയസെന്ററിന്റേയും മാവേലി സ്റ്റോറിന്റേയും ഉദ്ഘാടനവും കര്‍ഷക മാര്‍ക്കറ്റിന്റെ ശിലാസ്ഥാപന കര്‍മ്മവും സംയുക്തമായാണ് നടത്തപ്പെടുക. യോഗത്തില്‍ ഉടുമ്പന്‍ചോല എം.എല്‍.എ. ശ്രീ. കെ.കെ. ജയചന്ദ്രന്‍ അധ്യക്ഷത വഹിക്കുതും ഇടുക്കി എം.പി. അഡ്വ.ജോയിസ് ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തുതുമാണ്.

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കിങ്ങിണി രാജേന്ദ്രന്‍, പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ശ്രീമന്ദിരം ശശികുമാര്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീ. മാത്തുക്കുട്ടി മാത്യു, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീ. കെ.റ്റി. മൈക്കിള്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ.ടോമി കരിയിലക്കുളം, ഇടുക്കി മെഡിക്കല്‍കോളേജ് വികസന സമിതി അംഗം ശ്രീ. ഇബ്രാഹിംകുട്ടി കല്ലാര്‍, വലിയതോവാള സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. ജി.മുരളീധരന്‍ പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീമതി. ജാന്‍സി ജോര്‍ജ്ജ്, ശ്രീമതി. റൂബി ജോസഫ് എിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കും. അക്ഷയപദ്ധതി സംബന്ധിച്ച വിശദീകരണം അക്ഷയ അസിസ്റ്റന്റ് ജില്ലാ കോഡിനേറ്റര്‍ ശ്രീമതി. സബൂറാ ബീവി നിര്‍വ്വഹിക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

ഉദ്ഘാടന സമ്മേളനത്തിന് മുാേടിയായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സ്വാഗത സംഘം പബ്‌ളിസിറ്റി കവീനര്‍ ബിനോയി കുളങ്ങര, സ്വാഗത സംഘം ഭാരവാഹികളായ ജോസുകുട്ടി താഴത്തുവീട്ടില്‍, ഷിമ്മച്ചന്‍ കുമ്പളന്താനം എന്നിവര്‍ അറിയിച്ചു.