താന്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ രാജ്യത്ത് ബലാത്സംഗം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുവെന്ന് പറഞ്ഞ സി.പി.ഐ നേതാവിന് മറുപടിയുമായി സണ്ണി ലിയോണ്‍

single-img
4 September 2015

sunny-leone_650x400_61441197938

താന്‍ അഭിനയിച്ച ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ രാജ്യത്ത് ബലാത്സംഗം വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുവെന്ന് പറഞ്ഞ സി.പി.ഐ നേതാവിന് മറുപടിയുമായി സണ്ണി ലിയോണ്‍. മുതിര്‍ന്ന സി.പി.ഐ നേതാവ് അതുല്‍ കുമാര്‍ അഞ്ചാന്റെ പ്രസ്താവനയ്‌ക്കെതിരെ മറുപടിയുമായാണ് സണ്ണി ലിയോണ്‍ എത്തിയത്.

ട്വിറ്ററിലൂടെയാണ് സണ്ണി മറുപടി പറഞ്ഞിരിക്കുന്നത്. എന്നെപ്പറ്റി പറഞ്ഞ് നിങ്ങളുടെ സമയവും ഊര്‍ജവും നഷ്ടപ്പെടുത്തുന്നതില്‍ സങ്കടമുണ്ടെന്നും ദയവുചെയ്ത് ഇതിന് പകരം പാവങ്ങളെ സഹായിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് സണ്ണിയുടെ ഉപദേശം. ഇത് വളരെ നാണക്കേടാശണന്നും സണ്ണി ട്വീറ്റ് ചെയ്തിട്ടുണ്ട്.
സണ്ണി അഭിനയിച്ച പരസ്യം ഒരിക്കല്‍ കാണാന്‍ ഇടയായെന്നും രണ്ടു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും താന്‍ ഛര്‍ദ്ദിച്ചു തുടങ്ങിയതായും അതുല്‍ കുമാര്‍ പറഞ്ഞിരുന്നു. ലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയും സംവേദനശക്തിയെ നശിപ്പിക്കുകയുമാണ്’ ചെയ്യുന്നതെന്നാണ് നേതാവിന്റെ അഭിപ്രായം.ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ പൊതുജന റാലിയില്‍ സംസാരിക്കവെയായിരുന്നു നേതാവിന്റെ വിവാദ പ്രസ്താവന. ഈ സംഭവത്തില്‍ സണ്ണിയെ പിന്തുണച്ച് ശില്‍പ്പ ഷെട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.