ഒടുവിൽ ഇന്ദ്രാണിയുടെ കുറ്റസമ്മതം; ഷീന ബോറ കൊല്ലപ്പെട്ടു.

single-img
3 September 2015

IndiaTvaff77a_Indraniനീണ്ട ചോദ്യംച്ചെയ്യലിന് ഒടുവിൽ ഷീന ബോറ കൊല്ലപ്പെട്ടതുതന്നെ എന്ന് ഇന്ദ്രാണി മുഖർജി അന്വേഷണോദ്യോഗസ്ഥർക്ക് മുന്നിൽ സമ്മതിച്ചു. തന്റെ മകളെ താൻ കൊന്നിട്ടില്ലെന്നും അവൾ അമേരിക്കയിലാണെന്നുമായിരുന്നു  കഴിഞ്ഞദിവസം വരെ ഇന്ദ്രാണി പോലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ കൊലയ്ക്ക് കൂട്ടുനിന്ന ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ചയ് ഖന്നയ്ക്കും ഡ്രൈവർ ശ്യാംവർ റായിക്കുമൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോളാണ് ഇന്ദ്രാണി കുറ്റസമ്മതം നടത്തിയത് എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇവർ രണ്ടുപേരും നേരത്തെതന്നെ കുറ്റം സമ്മതിച്ചിരുന്നു.

എതിനുവേണ്ടിയാണ് ഇന്ദ്രാണി തന്റെ മകളെ കൊലപ്പെടുത്തിയത് എന്നതിനെ കുറിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്. രണ്ടു ദിവസം കൂടി ഇന്ദ്രാണി പോലീസ് കസ്റ്റഡിയിൽ ഉണ്ടാകും. അതിനകം കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് തന്നെയാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

കേസ് സംബന്ദിച്ച് ഇന്ദ്രാണിയുടെ ഭർത്തവും മുൻ സ്റ്റാർ ഇന്ത്യ സി.ഇ.ഒ.യുമായിരുന്ന പീറ്റർ മുഖർജ്ജിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തു.