ദുബായിൽ വൻ ചുഴലിക്കാറ്റിന് സാധ്യതയെന്ന് യു.എസ്. ഗവേഷകർ

single-img
3 September 2015

tampaദുബായിയും ദോഹയും ഉൾപ്പടെയുള്ള ഗൾഫ് നഗരങ്ങളിൽ വൻ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്സ്റ്റിറ്റിയൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഗൾഫ് മേഖലയിൽ വൻ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. പതിനായിരം വർഷത്തിലൊരിക്കൽ വീശുന്ന ഈ ചുഴലിക്കാറ്റ് ഗൾഫ് നഗരങ്ങളിൽ വീശിയടിക്കുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.

ആകാശത്ത് ഉണ്ടാവുന്ന ന്യൂനമർദ്ദങ്ങൾ കൊണ്ടും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുണ്ടാകുന്ന ചുഴലിക്കാറ്റ് അപൂർവ്വങ്ങളിൽ അപൂർവ്വമായിട്ടാണ് ഗവേഷകർ കണക്കാക്കുന്നത്. ഒരു സൂചനപോലും നൽകാതെ നിമിഷനേരം കൊണ്ട് ആഞ്ഞടിക്കുന്ന ഇത്തരം ചുഴലിക്കാറ്റുകൾ വൻനാശനഷ്ടങ്ങൾ വിതയ്ക്കുമെന്നാണ് വിലയിരുത്തൽ. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അവർ നിർദ്ദേശിച്ചിട്ടുണ്ട്.