ലൈറ്റ് മെട്രോ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി മുഖ്യമന്ത്രി

single-img
3 September 2015

oomenലൈറ്റ് മെട്രോ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇ ശ്രീധരനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.കൊച്ചി മെട്രോ സമയബന്ധിതമായി പൂർത്തിയാക്കും.ലൈറ്റ് മെട്രോ വിഷയത്തിൽ ശ്രീധരനുമായുണ്ടായിരുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിച്ചു. അദ്ദേഹത്തിന്റെ പങ്ക് അഭിമാനകരമാണ് എന്നും അദ്ദേഹം പറഞ്ഞു.നൂറ് ദിവസത്തിനകം കൊച്ചി മെട്രോയുടെ കോച്ചുകൾ കേരളത്തിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ പുതിയ ലോഗോ മന്ത്രി ആര്യാടൻ മുഹമ്മദാണ് പ്രകാശനം ചെയ്തത്.