തന്നെ സ്ഥലം മാറ്റിയത് അപ്രതീക്ഷിതം:എസ്.പി അജിതാ ബീഗം

single-img
3 September 2015

downloadവയനാട്ടിൽ നിന്നും തന്നെ സ്ഥലം മാറ്റിയത് അപ്രതീക്ഷിതമായെന്നും സർക്കാരിന്റെ തീരുമാനത്തിൽ അതൃപ്തിയുണ്ട് എന്നും വയനാട് എസ്.പി അജിതാ ബീഗം. ആദിവാസിമേഖലയിൽ ജോലി ചെയ്യണമെന്ന ആഗ്രഹത്തിൽ താനേറെ പ്രതീക്ഷയോടെയാണ് വയനാട്ടിലേക്ക് വന്നത്. ഇവിടെയുള്ള സമയം വരെ കൃത്യമായി ജോലി ചെയ്തിട്ടുണ്ടെന്നും അതിനാൽ തൃപ്തിയുണ്ടെന്നും അജിത ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.   എന്നാൽ പിന്നീട്  ഫേസ്ബുക്ക് പോസ്റ്റ്‌ അജിതാ പിൻവലിച്ചു .നിലവിൽ  അജിതയെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പലായാണ് നിയമിച്ചിരിക്കുന്നത്.