ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വീട് വാങ്ങുന്നു

single-img
3 September 2015

Sachin Tendulkar

ഇനി വേണമെങ്കില്‍ നമുക്ക് സച്ചിനെ കേരളക്കാരനെന്ന് വിളിക്കാം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വീട് വാങ്ങുകയാണ്. കൊച്ചിയില്‍ പ്രൈം മെറിഡിയന്റെ പ്രീമിയം ലക്ഷ്വറി വില്ലവാങ്ജാനൊരുങ്ങുന്ന സച്ചിന്‍ ശനിയാഴ്ച കൊച്ചിയിലെ വീട് കാണാനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ സച്ചിന്‍ കേരളത്തില്‍ കൂടുതല്‍ സമയം താമസിക്കുന്നതിന് വേണ്ടിയാണ് വീട് സ്വന്തമാക്കുന്നത്. ദക്ഷിണേന്ത്യയില്‍ ഒരു നഗരത്തില്‍ ആദ്യമായാണ് സച്ചിന് വീട് ഒരുങ്ങുന്നത്. കുണ്ടന്നൂരില്‍ നിര്‍മാണം പൂര്‍ത്തിയായ, പ്രൈം മെറിഡിയന്റെ കായലോര പ്രോജക്ടായ ബ്ലൂ വാട്ടേഴ്‌സിലെ വില്ലയാണ് ഇനി സച്ചിന്റെ കേരളത്തിലെ വീട്.

ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്ററിന്റെ രജത ജൂബിലി അഘോഷങ്ങളിലെ വിശിഷ്ടാതിഥിയായി വെള്ളിയാഴ്ച രാത്രി കൊച്ചിയിലെത്തുന്ന സച്ചിന്‍ ശനിയാഴ്ച രാവിലെ ചടങ്ങില്‍ പങ്കെടുത്തശേഷം വില്ല സന്ദര്‍ശിക്കും. സച്ചിനും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത് ബാന്ദ്ര പെറി ക്രോസ് റോഡിലെ ആഡംബര ബംഗ്ലാവിലാണ്. 2011ലാണ് ലാ മേര്‍ ഹൗസിങ് സൊസൈറ്റിയിലെ വീട്ടില്‍ നിന്ന് സച്ചിന്‍ 6,000 സ്‌ക്വയര്‍ഫീറ്റിലുള്ള ഇവിടേക്ക് മാറിയത്.