സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഹൃദയം നിറഞ്ഞ വിരുന്ന്

single-img
3 September 2015

Sachin Tend

ഇന്ത്യയുടെ അഭിമാനങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും എ.ആര്‍. റഹ്മാനും തമ്മില്‍ കണ്ടു. സച്ചിന്റെ മുംബൈയിലുള്ള വസതിയില്‍ വെച്ച്. തനിക്കൊപ്പം ഉച്ചഭക്ഷണം കഴികക്കാന്‍ സച്ചിന്‍ എ.ആറിനെ ക്ഷണിക്കുകയായിരുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് എ.ആര്‍ റഹ്മാനുമായുള്ള കൂടിക്കാഴ്ചയെപ്റ്റി സച്ചിന്‍ വെളിപ്പെടുത്തിയത്.

സംഗീത ലോകത്തെ ചക്രവര്‍ത്തി എ. ആര്‍. റഹ്മാനെ ഇന്ന് കണ്ടു. ഉച്ചഭക്ഷണം ഒരുക്കി അദ്ദേഹത്തിന് ാദിത്യം നല്‍കാനായതില്‍ സന്തോഷിക്കുന്നു: സച്ചിന്‍ ഫേസ്ബുക്കിലൂടെ തന്റെ ാരാധകരോട് പറഞ്ഞു. ഹൃദയത്തിന്റെ ഭാഷയില്‍ എന്നര്‍ഥമുള്ള ദില്‍ സേ എന്ന വാക്കോടെയാണ് ക്രിക്കറ്റ് ഇതിഹാസം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.