ബീഹാറിലെ മതേതരസഖ്യത്തില്‍ നിന്ന് മുലായം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി പിന്‍വാങ്ങി

single-img
3 September 2015

Janata-Parivar

ബീഹാറിലെ മതേതരസഖ്യത്തില്‍ നിന്ന് മുലായം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി പിന്‍വാങ്ങി. ബിഹാറില്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പിന്‍മാറ്റം. മതേതരസഖ്യത്തിനിടെ സീറ്റ് വിഭജനം നടന്നത് തന്നോട് ചര്‍ച്ച ചെയ്യാതെ ആണെന്നും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും മുലായം വ്യക്തമാക്കി.

പതിനായിരങ്ങളെ അണിനിരത്തി മതേതരസഖ്യം പട്‌നയില്‍ നടത്തിയ ‘സ്വാഭിമാന്‍’ റാലിയില്‍ മുലായം പങ്കെടുത്തിരുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെത്തിയ റാലിയില്‍ ജനതാദള്‍യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍, പാര്‍ട്ടിയധ്യക്ഷന്‍ ശരത് യാദവ്, മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ ലാലു പ്രസാദ് യാദവ് തുടങ്ങിയ വര്‍ പശങ്കടുത്തിരുന്നു.

തിരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് നൂറ് സീറ്റുകളില്‍ വീതമാണ് ജെ.ഡി.യുവും ആര്‍.ജെ.ഡി.യും മത്സരിക്കുവാനാണ് തീരുമാനം. കോണ്‍ഗ്രസ് 40 സീറ്റിലും എന്‍.സി.പി. മൂന്ന് സീറ്റിലും മത്സരിക്കുമ്പോള്‍ ഈ വക ചര്‍ച്ചകളില്‍ എസ്.പിയെ പങ്കെടുപ്പിച്ചിരുന്നില്ല. ഇതാണ് മുലായത്തെ പ്രകോപിപ്പിച്ചത്.