തെരുവോരങ്ങളില്‍ അലയുന്നവര്‍ക്കും ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കും പണിമുടക്ക് ദിനത്തില്‍ ആശ്വാസവുമായി ‘സന്മനസ്സുകള്‍’ എന്ന സംഘടനയെത്തി.

single-img
3 September 2015

Sanmanassukal

തെരുവോരങ്ങളില്‍ അലയുന്നവര്‍ക്കും ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവര്‍ക്കും പണിമുടക്ക് ദിനത്തില്‍ ആശ്വാസവുമായി ‘സന്മനസ്സുകള്‍’ എന്ന സംഘടനയെത്തി. സൈനുദ്ദീന്റെ നേതൃത്വത്തില്‍ ഒമ്പതംഗങ്ങളടങ്ങിയ ഇവര്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഭക്ഷണവിതരണം നടത്തി. രാവിലെ ഉപ്പുമാവും പഴവും വെള്ളവും ഉച്ചയ്ക്ക് ഊണുമാണ് വിശന്നിരിക്കുന്നവര്‍ക്കായി അവര്‍ നല്‍കിയത്.

ഒമ്പതു വാഹനങ്ങളിലായി നഗരത്തിലെ വിവിധ പ്രദേശങ്ങളിലെത്തി ഭക്ഷണം നല്‍കുകയായിരുന്നു ഇവര്‍. സംഘടനയിലെ അംഗങ്ങള്‍ തന്നെ സ്വരൂപിച്ച പണം ശകാണ്ടാണ് ഇവര്‍ അന്നദാനം നടത്തിയത്. വഴിയില്‍ കുടുങ്ങിപ്പോയവരടക്കം 70 ഓളം പേര്‍ക്ക് ആഹാരമെത്തിക്കാനാശയന്നും സംഘടന പറഞ്ഞു.

കേരളത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ ഹൈദരാബാദ് സ്വദേശികളായ ബാലമുരളിക്കും ലക്ഷ്മിക്കും അടക്കം ഇവര്‍ ഭക്ഷണം വിതരണം ചെയ്തു. ധാരാളം വിനോദസഞ്ചാരികള്‍ക്കും വാഹനംകിട്ടാതെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും മറ്റിടങ്ങളിലും തങ്ങിയവര്‍ക്കും പണിമുടക്ക് ദിനം ഇവര്‍ സഹായവുമായി ഓടിയെത്തി.

ഇരുചക്ര വാഹനങ്ങളിലെത്തി പെട്രോള്‍ തീര്‍ന്നതുമൂലം യാത്ര മുടങ്ങിയവര്‍ക്കും സഹായവുമായി സൈനുദ്ദീനും സംഘവുമെത്തി. 100 രൂപ വാങ്ങി അരലിറ്റര്‍ പെട്രോള്‍ സംഘടന നല്‍കുകയാണ് ചെയ്യുക. പിറ്റേന്ന് പെട്രോള്‍ തിരികെയെത്തിച്ചാല്‍ വാങ്ങിയ നൂറുരൂപ തിരികെ നല്‍കുകയും ചെയ്യും. ഒത്തിരി ജനങ്ങള്‍ക്ക് സന്മനസ്സുകളുടെ ഈ പദ്ധതിയും അനുഗ്രഹമായി.