പ്രസവാവധി എട്ടു മാസമാക്കാൻ സർക്കാർ ആലോചന

single-img
3 September 2015

A7GEAW_2378638bവനിതാ ജീവനക്കാർക്കുള്ള പ്രസവാവധി മൂന്ന് മാസത്തിൽ നിന്നും എട്ടു മാസമാക്കാനുള്ള കാര്യം കേന്ദ്രസർക്കാർ പരിഗണനയിൽ. കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ഇതിനുള്ള നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമർപ്പിച്ചു.

നിർദേശത്തിൽ പ്രസവാവധി രണ്ടു ഘട്ടമായി എട്ടു മാസമാക്കണമെന്നാണു പറഞ്ഞിരിക്കുന്നത്– പ്രസവത്തിനു മുൻപ് ഒരു മാസവും അതിനുശേഷം ഏഴു മാസവും. കൂടാതെ സർക്കാരിൽ മാത്രമല്ല മറ്റു സ്ഥാപനങ്ങളിലും തൊഴിൽശാലകളിലും ഇതു നടപ്പാക്കണമെന്നാണു മേനക ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി ഈ നിർദേശം ക്യാബിനറ്റ് സെക്രട്ടറിക്ക് അയച്ചു. ക്യാബിനറ്റ് സെക്രട്ടറി ഇതേക്കുറിച്ചു പഠിക്കാൻ സെക്രട്ടറിമാരുടെ ഉപസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപസമിതി റിപ്പോർട്ട് ലഭിച്ചശേഷം തീരുമാനമെടുക്കും.